ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമിഫൈനല്‍; നൊവാക് ദ്യോക്കോവിച്ച് റോജര്‍ ഫെദററെ നേരിടും

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച് മൂന്നാം സീഡ് റോജര്‍ ഫെദററെ നേരിടും.

മൂന്നര മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ഏഴു മാച്ച് പോയിന്‍റുകൾ രക്ഷിച്ചെടുത്താണ് ഫെദറര്‍ അമേരിക്കയുടെ സീഡില്ലാ താരം ടെന്നിസ് സാൻഗ്രെനെ കീഴടക്കി സെമിയിലെത്തിയത്.

ലോക റാങ്കിങ്ങിൽ നൂറാം സ്ഥാനത്തുള്ള സാൻഗ്രെൻ അവസാന നിമിഷം വരെ ഫെദററെ വിറപ്പിച്ചശേഷമാണ് തോല്‍വി സമ്മതിച്ചത്. സ്കോര്‍ 6-3, 2-6, 2-6, 7-6, 6-3.

മറ്റൊരു മത്സരത്തില്‍ സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ച് 32–ാം സീഡ് മിസോസ് റായോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-4, 6-3, 6-7.

മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- ജലന ഒസ്റ്റാപെന്‍കോ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News