റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

കുന്നിക്കോട് റെയിൽവേയിൽ ടി ടി ഇ ആയി ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നെടുമ്പന സ്വദേശിയായ 51 വയസ്സുള്ള ഡമീന്‍ എന്നയാളുടെ പക്കൽനിന്നും 2019 ജനുവരി മുതൽ പലപ്പോഴായി 13 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം കടന്നുകളഞ്ഞ കേസിൽ പ്രതികളായ കുന്നിക്കോട് കല്ലുവെട്ടാംകുഴി വീട്ടിൽ ചാക്കോ മകൻ 58 വയസുള്ള രാജുകുട്ടി, പെരിനാട് കണ്ടച്ചിറ പൊയ്പ്പള്ളിയിൽ വീട്ടിൽ ഭാസ്കരൻ മകൻ 55 വയസ്സുള്ള പ്രശാന്ത് എന്നിവര്‍ കുന്നിക്കോട് പോലീസിൻറെ പിടിയിൽ.

പരാതിക്കാരൻറെ മകന് റെയിൽവേയിൽ ജോലി വാങ്ങി കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്.

അതിനുശേഷം പരാതിക്കാരൻ പ്രതികളെ ബന്ധപ്പെടുമ്പോൾ എല്ലാം പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയ പ്രതികൾ പരാതിക്കാരൻ പണം തിരികെ ചോദിച്ചപ്പോൾ റെയിൽവേയിൽ ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞു ഇന്ത്യൻ റെയിൽവേയുടെ നിയമന ഉത്തരവ് മറ്റു രേഖകൾ എന്നിവ ആവലാതിക്കാരനു കൈമാറി.

എന്നാൽ പരാതിക്കാരൻ ഇതുമായി റെയിൽവേയിൽ ബന്ധപ്പെട്ടപ്പോൾ ആണ് നിയമന ഉത്തരവും മറ്റു രേഖകളും വ്യാജമാണെന്ന് അറിഞ്ഞത്. കുന്നിക്കോട് എസ് ഐ രഘുനാഥാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News