കൊറോണ വൈറസ്: സംസ്ഥാനത്ത് 633പേർ നിരീക്ഷണത്തിൽ; എല്ലാ ജില്ലകളിലും കണ്‍ട്രോൾറൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു: മന്ത്രി കെ കെ ശൈലജ

കൊറോണ വൈറസ് ബാധക്കെതിരായി സംസ്ഥാനത്ത് ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നിലവിൽ 633പേർ നിരീക്ഷണത്തിൽ ഉണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സന്ദർശനം നടത്തിയ കേന്ദ്രസംഘം സർക്കാരിന്‍റെ മുൻകരുതൽ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപെടുത്തി. ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുൻകരുതൽ നടപടികളും ക്രമീകരണങ്ങളും കൃത്യമായി വിലയിരുത്തുന്നുണ്ട്.

എല്ലാ ജില്ലകളിലും കണ്‍ട്രോൾറൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.നിലവിൽ 633പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്.ഇതിൽ ഏ‍ഴ്പേർ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.എന്നാൽ അവസാനമായി പരിശോധനക്കയച്ച പത്ത് പേരിൽ ഫലം വന്ന ആറ്പേർക്കും അസുഖമില്ലെന്ന് കണ്ടെത്തി.

നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും കൃത്യമായ ജാഗ്രതപുലർത്തണമെന്നും ആരോഗ്യവകുപ്പിന്‍റെ അവലോകനയോഗത്തിന് ശേഷം വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കൊച്ചി തിരുവനന്തപുരം എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കി.വിദേശത്തുള്ള കുട്ടികളുടെ കാര്യത്തിൽ നോർക്കയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ മുൻകരുതൽ നടപടികളും ക്രമീകരണങ്ങളും വിലയിരുത്താൻ കേന്ദ്ര സംഘം തിരുവനന്തപുരത്തെത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം സംസ്ഥാനത്തിന്‍റെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സംഘം വ്യക്തമാക്കി വദൈനംദിനമായി സ്ഥിതിഗതികൾ കേന്ദ്രസംഘം വിലയിരുത്തുന്നുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആവശ്യമായ നിർദ്ദേശവും സഹായവും സംഘം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News