കഞ്ചിക്കോട് നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും: മന്ത്രി ഇ പി ജയരാജൻ

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ കഞ്ചിക്കോട് വ്യവസായ കേന്ദ്രം സന്ദർശിച്ച് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി.

കഞ്ചിക്കോട് നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിയ്ക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

കഞ്ചിക്കോട്ടെ വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പ്രശ്നത്തിന് പരിഹാരം കാണാനാണ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെത്തിയത്. വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

തൊഴിൽ തർക്കങ്ങൾ , അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കഞ്ചിക്കോട് നിന്നും തമിഴ്നാട്ടിലേക്ക് പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും.

നോക്കുകൂലിക്കെതിരെ കർശന നടപടിയെടുക്കും. നിയമസഭാ സമ്മേളനത്തിനു ശേഷം തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ ഇടനാഴി വരുന്നതോടെ കഞ്ചിക്കോട് ടൗൺഷിപ്പും ,ഐടി പാർക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News