നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; നയപ്രഖ്യാപന പ്രസംഗം രാവിലെ ഒമ്പതിന്

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള നിയമഭേദഗതി ബില്‍ ആറിന് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിക്കും. 12ന് സഭാ സമ്മേളനം അവസാനിക്കും.30ന് സഭ ചേരില്ല. 31ന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ചരമോപചാരമര്‍പ്പിച്ച് അന്നത്തേക്ക് പിരിയും. നന്ദി പ്രമേയ ചര്‍ച്ചയ്ക്കും ബജറ്റ് ചര്‍ച്ചയ്ക്കും മൂന്ന് ദിവസംവീതം നീക്കിവച്ചിട്ടുണ്ട്.

കടലാസ് രഹിത നിയമസഭ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇ-നിയമസഭയുടെ ആദ്യഘട്ടത്തിനും ബുധനാഴ്ച തുടക്കമാകും. ഗവര്‍ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തിലും അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here