ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

കാസര്ഗോട്:  കാഞ്ഞങ്ങാട് നിര്‍മ്മിച്ച ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ കെ മാധവന്‍ പുരസ്‌ക്കാരം സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സമര്‍പ്പിച്ചു.

കെ മാധവന്‍ ഫൗണ്ടേഷനാണ് കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം നിര്‍മിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ കെ മാധവന്റെ ഓര്‍മകളുറങ്ങുന്ന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ബിനോയ് വിശ്വം കെ മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍, മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News