അണികള്‍ ജനവികാരത്തിനൊപ്പം; യുഡിഎഫ് കടുത്ത അങ്കലാപ്പില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ മനുഷ്യ മഹാശൃംഖലയില്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും അണികള്‍ കൂട്ടത്തോടെ പങ്കെടുത്തതോടെ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ് . പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ കെ എം ബഷീറിനെ സസ്പെന്‍ഡ് ചെയ്തതോടെ മുസ്ലിംലീഗിന്റെ ഇരട്ടത്താപ്പ് നയവും പുറത്തായി.

പൗരത്വനിയമം പോലെ ഗൗരവമായ പ്രശ്നത്തില്‍ രാഷ്ട്രീയം നോക്കാതെ ആളുകള്‍ സഹകരിക്കുമെന്നും അതൊന്നും പര്‍വതീകരിക്കേണ്ട കാര്യമില്ലെന്നുമാണ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിവാദം ബിജെപിയെ സഹായിക്കുമെന്നും നടപടി ആവശ്യമില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും സൂചിപ്പിച്ചു.

എന്നാല്‍ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് നടപടിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ലീഗ് നേതൃത്വത്തിനെതിരെ ബഷീര്‍ സംസാരിച്ചുവെന്നാണ് പുറത്താക്കലിനെ ന്യായീകരിച്ച് മുനീര്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News