പൗരത്വനിയമ ഭേദഗതി പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് നയപ്രഖ്യാപനം

നയപ്രഖ്യാപനത്തില് പൗരത്വനിയമ ഭേദഗതി പരാമര്‍ശം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നയപ്രഖ്യാപനത്തില്‍ രൂക്ഷ വിമര്‍ശനം. 18ാം ഖണ്ഡിക വായിച്ചത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമെന്ന് ഗവര്‍ണര്‍.

പൗരത്വ ഭേദഗതി നിയമം ഭരണഘടന അനുശാസിക്കുന്ന തുല്യതയെയും മത നിരപേക്ഷതയെയും തകര്‍ക്കും. ഗവര്‍ണര്‍ പൗരത്വ പ്രശ്‌ന ഭാഗം വായിച്ചപ്പോള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ചു സ്വാഗതം ചെയ്തു.

പതിനെട്ടാം ഖണ്ഡിക:

‘നമ്മുടെ പൗരത്വം ഭരണ ഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകാന്‍ പാടില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്ഠേന പാസ്സാക്കി. ഇതിനെ തുടര്‍ന്ന്, എന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 131 ആം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരു ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു.’

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദത്തിന് വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണെന്നും വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News