ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി പുതിയ ഖത്തര്‍ പ്രധാനമന്ത്രി 

ദോഹ: ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉത്തരവിറക്കി. അമീറിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ പ്രധാനമന്ത്രി അധികാരമേറ്റത്.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രാജിക്കത്ത് അമീര്‍ സ്വീകരിച്ചു .

പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി 2014 മുതല്‍ അമീരി ദിവാന്‍ തലവനായിരുന്നു. അമീറിന്റെ ഓഫീസില്‍ ഡയറക്ടര്‍ ആയിട്ടും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

1968 ലാണ് ജനനം. ദോഹയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലിഫ അമേരിക്കയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്തു.
2002 വരെ ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തു.

പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസില്‍ പ്രവര്‍ത്തിച്ചു. 2006 ല്‍ ഹെയര്‍ അപ്പരെന്റ്‌റ് (കിരീടാവകാശി) യുടെ ഓഫീസില്‍ ചേര്‍ന്നു. 2007 ല്‍ കിരീടാവകാശിയുടെ ഓഫീസിന്റെ ഡയറക്ടര്‍ ആയി നിയമിതനായി.

ഞാന്‍ സേവനമനുഷ്ഠിച്ച സമയത്ത് എനിക്ക് നല്‍കിയ പൂര്‍ണ പിന്തുണക്കും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ അമീറിന് നന്ദി രേഖപ്പെടുത്തുന്നു,’ എന്ന് മുന്‍ പ്രധാനമന്ത്രി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘രാജ്യത്തിനും അമീറിനും വേണ്ടി എന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിച്ചു എന്ന് ഞാന്‍ വിശസിക്കുന്നു.”

‘എന്റെ കൂടെ ജോലി ചെയ്ത് എന്നെ സഹായിച്ച എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു. ദൈവത്തിന്റെ സ്‌നേഹവും കരുണയും എല്ലാവരിലും ഉണ്ടായിരിക്കട്ടെ,’ ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍ താനി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News