ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച പതിനെട്ടാം ഖണ്ഡിക ഇതാണ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സര്‍ക്കാറിന്‍റെ നിലപാട് ഉള്‍പ്പെടുന്ന പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച ആ പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിച്ചു.

പൗരത്വം മതാധിഷ്ഠിതമാവരുതെന്ന സര്‍ക്കാര്‍ നിലപാടാണ് നയപ്രഖ്യാപനത്തിലുള്ളത്. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ശൂന്യമാക്കാൻ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്​തമാക്കുന്നു.

പതിനെട്ടാം ഖണ്ഡിക:

“ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ നമ്മുടെ പൗരത്വം ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല.

നമ്മുടെ ഭരണഘടനയ്‌ക്ക്‌ കീഴിലുള്ള സുപ്രധാന തത്വങ്ങൾക്ക്‌ വിരുദ്ധമായതിനാൽ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്‌ഠേന പാസ്സാക്കി.

ഇതിനെ തുടർന്ന്‌, എന്റെ സർക്കാർ ഭരണഘടനയുടെ 131 ആം അനുച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച്‌ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരു ഒറിജിനൽ സ്യൂട്ട്‌ ഫയൽ ചെയ്‌തു.’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here