ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് ക്രീസില്‍. രോഹിത് 26 പന്തില്‍ 52 ഉം രാഹുല്‍ 16 പന്തില്‍ 25 റണ്‍സും നേടി. നിലവില്‍ 7 ഓവര്‍ പിന്നിടുമ്പോള്‍ 78 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യന്‍ സ്‌കോര്‍.

ആദ്യ രണ്ട് കളിയിലും രോഹിത് രണ്ടക്കം കണ്ടില്ലെങ്കിലും കെ എല്‍ രാഹുല്‍ തകര്‍ത്തടിച്ചു. കോലിയും ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നു. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിംഗ്നിരയും ഭദ്രം. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.

അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കെയ്ന്‍ വില്യംസണും സംഘത്തിനും ജയം അനിവാര്യം. റണ്ണൊഴുകുന്ന പിച്ചാണ് സെഡോണ്‍ പാര്‍ക്കിലേത്. അത് മുതലാക്കാനായെങ്കില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോറിലെത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News