ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന, 2012ല്‍ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു സൈന നെഹ്‌വാള്‍, 2012ലായിരുന്നു ഇത്.

ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ രാജ്യത്ത് വലിയ ആരാധവൃന്ദമുള്ള കായിക താരമാണ്. അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന അവാര്‍ഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകള്‍ക്ക് പ്രസിദ്ധമാണ്. ദീപാവലി ദിനത്തില്‍ ഭാരത് ലക്ഷ്മി ഹാഷ്ടാഗിള്‍ രാജ്യത്തെ വിവിധ താരങ്ങള്‍ സമാനമായ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഒരംഗം സൈന നെഹ്‌വാളായിരുന്നു.

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ ട്വീറ്റ് അത് പോലെ തന്നെ ഒരു കൂട്ടം വനിതാ കായിക താരങ്ങള്‍ പോസ്റ്റ് ചെയ്തത് അന്ന് വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയക്ക് വഴി വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News