ആഫ്രിക്കയിലെ ചീറ്റകള്‍ക്കും ഇന്ത്യയില്‍ ‘പൗരത്വം’!

ആഫ്രിക്കയിലെ ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ച് വിവിധ സൈറ്റുകളില്‍ പാര്‍പ്പിക്കുവാനുള്ള പദ്ധതിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.

സര്‍വേയ്ക്ക് ശേഷം ഒരു സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ”അനുയോജ്യമായ സ്ഥലത്ത്” ചീറ്റയെ മോചിപ്പിക്കുക. ചീറ്റകളെ വിടേണ്ട സൈറ്റുകള്‍ തിരിച്ചറിയുന്നത് മുതല്‍ അതിനെ മോചിപ്പിക്കുന്നത് വരെയുള്ള പ്രക്രിയ സമിതി നിരീക്ഷിക്കും. ഓരോ നാല് മാസത്തിലും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അപൂര്‍വ ഇന്ത്യന്‍ ചീറ്റ രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) നമീബിയയില്‍ നിന്ന് ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് അനുമതി തേടി ഒരു അപേക്ഷ നല്‍കിയിരുന്നു.

ശരിയായ പഠനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് ആഫ്രിക്കന്‍ ചീറ്റയെ കൊണ്ടു വരാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ശരിയായ പഠനത്തിന് ശേഷം മാത്രമേ മൃഗത്തെ കൊണ്ടുവരുകയുള്ളു എന്ന് മന്ത്രാലയം പുതിയ നിവേദനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമോയെന്നറിയാന്‍ ആഫ്രിക്കന്‍ ചീറ്റകളെ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നാണ് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News