
പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒടുവില്‍ വഴങ്ങി. മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിക്കുമോ വായിക്കാതെ വിടുമോ എന്നൊക്കെയുള്ള സന്ദേഹങ്ങള്‍ക്ക് പ്രസംഗത്തോടെ അന്ത്യമായി.
iframe width=”100%” height=”auto” src=”https://www.youtube.com/embed/_yZAec-sRjw” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>
ഉള്ളടക്കത്തോട് വ്യക്തിപരമായ വിയോജിപ്പ് ഉണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നുമുള്ള ആമുഖത്തോടെ പതിനെട്ടാമത് ഖണ്ഡിക വായിക്കാന്‍ ഗവര്‍ണര്‍ നിര്‍ബ്ബന്ധിതനായി.
പ്രസംഗത്തിലെ ഈ ഭാഗം വായിക്കില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ തുടര്‍ന്ന് പ്രസംഗത്തിനു വാര്‍ത്താപ്രാധാന്യം ഏറിയിരുന്നു. എന്നാല്‍ വായിക്കണം എന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും പിന്നോട്ടുപോയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here