യുഎഇയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ആദ്യ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതൽ പേർ മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്‌.

കൊറോണ വൈറസ് ബാധയേറ്റവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശാസ്ത്രീയ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വുഹാനിൽ ഇതിനകം 132 പേരാണ്‌ കൊറോണ ബാധിച്ച്‌ മരിച്ചത്‌. പുതുതായി 1469 പേർക്ക്‌ രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌. 1239 പേരുടെ നില ഗുരുതരമാണെന്നും ചൈന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News