കൊറോണ പടരുന്നു; ആശങ്കയോടെ രാജ്യങ്ങള്‍

ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയിലും ക്യാനഡയിലും ശ്രീലങ്കയിലും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈന (ഹോങ്കോങ്, മക്കാവു ഉള്‍പ്പെടെ), തായ്ലന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, തയ്വാന്‍, യുഎസ്, ജപ്പാന്‍, മലേഷ്യ, ദക്ഷിണകൊറിയ, ഫ്രാന്‍സ്, വിയറ്റ്‌നാം, കംബോഡിയ, കാനഡ, നേപ്പാള്‍, ശ്രീലങ്ക, ജര്‍മനി എന്നിവടങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്.

ജര്‍മനിയില്‍ സ്റ്റാണ്‍ബെര്‍ഗ് പ്രവിശ്യയിലെ യുവാവിനാണ് രോഗബാധ. ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ജര്‍മനി സന്ദര്‍ശിച്ച ചൈനീസ് സഹപ്രവര്‍ത്തകയില്‍നിന്നാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രാന്‍സിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് ജര്‍മനി ആവശ്യപ്പെട്ടു.

വുഹാനില്‍നിന്ന് ജര്‍മന്‍കാരെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വുഹാനില്‍നിന്ന് ടൊറന്റോയിലെത്തിയ 50കാരനാണ് ക്യാനഡയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News