
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം അപകടകരവും ഭിന്നിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍. ഇടതുപക്ഷംമുതല്‍ മധ്യവലതുപക്ഷ പാര്‍ടികളില്‍ വരെയുള്ള എംപിമാരുടെ കൂട്ടായ്മകളാണ് മോഡിസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന അഞ്ച് പ്രമേയം കൊണ്ടുവന്നത്. 751 അംഗ പാര്‍ലമെന്റില്‍ അഞ്ചു കൂട്ടായ്മയിലായി 559 അംഗങ്ങളുണ്ട്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസല്‍സ് സന്ദര്‍ശിക്കാനിരിക്കെയാണ് നീക്കം.
iframe width=”100%” height=”auto” src=”https://www.youtube.com/embed/Gry1hJsybCg” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ തങ്ങള്‍ ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ എന്നീ മതവിഭാഗത്തില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രേഖയാണ് നല്‍കേണ്ടത്. ഈ ആറ് മതത്തില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടതാണെന്ന് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് രേഖയായി കണക്കാക്കും.
കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ഏത് മതമെന്ന കോളത്തില്‍ ഈ ആറ് മതത്തില്‍ ഏതെങ്കിലുമൊന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രേഖയായി പരിഗണിക്കും. മതം രേഖപ്പെടുത്തിയിട്ടുള്ള ഏത് സര്‍ക്കാര്‍ രേഖയും അംഗീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here