പൊതുമുതലില്‍ കൈവച്ച് കേന്ദ്രത്തിന്റെ ആദായവില്‍പ്പന

‘ആര്‍ക്കും വാങ്ങാം, ആര്‍ക്കും വാങ്ങാം, ആദായവില്‍പ്പന, ആദായവില്‍പ്പന’ എന്ന് വിളിച്ച് പറഞ്ഞ് തെരുവോര കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞ് വില്‍പ്പന നടത്താറുള്ളത് പോലെയാണ് പൊതുമുതല്‍ വിറ്റ് തുലയ്ക്കാന്‍ കേന്ദ്രം ആളെ കൂട്ടുന്നത്. ചുളുവിലയ്ക്ക് രാജ്യത്തിന്റെ പൊതുസ്വത്തും ദേശീയ ആസ്തിയും വിറ്റഴിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. എങ്ങനെയും വിറ്റഴിക്കണം. അതുമാത്രം ലക്ഷ്യം.

ഏറ്റവുമൊടുവില്‍ രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വിറ്റുതുലയ്ക്കാന്‍ വന്‍ ‘ഓഫറുകളുമായി’ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നു. 2018ല്‍ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അന്നത്തെ നിബന്ധനകള്‍ പലതും ഇപ്പോള്‍ ഇളവുചെയ്തു.

എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 62,000 കോടി രൂപയില്‍ 40,000 കോടിയോളം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നത് പുതിയ ഇളവുകളില്‍ പ്രധാനം. കമ്പനി വാങ്ങാന്‍ വരുന്ന വ്യക്തികള്‍ക്കോ കണ്‍സോര്‍ഷ്യത്തിനോ 3500 കോടിയുടെ ആസ്തിയുണ്ടായാല്‍ മതിയെന്ന് മറ്റൊരു ഇളവ്. 5000 കോടി വേണമെന്നായിരുന്നു നേരത്തെ നിബന്ധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News