മൂന്നാം ട്വന്‍റി-ട്വന്‍റി: ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍റിന് 180 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലന്‍റ് മൂന്നാം ട്വന്‍റി-ട്വന്‍റിയില്‍ ഇംഗ്ലണ്ടിന് 180 റണ്‍സ് വിജയലക്ഷ്യം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങുമായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക് നല്‍കിയത്.

ആറ് ഓവറില്‍ നീലപ്പട 69 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. 23 പന്തിന്‍ നിന്ന് ഹിറ്റ് മാന്‍ അര്‍ധ സെഞ്ച്വറി തികച്ചു.

എന്നാല്‍ പിന്നീട് സ്കോറിങിന് വേഗം കുറഞ്ഞു. 40 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത് രോഹിത് ശര്‍മയും 19 പന്തില്‍ 27 റണ്‍സെടുത്ത് കെഎല്‍ രാഹുലും പുറത്തായതോടെ ഇന്ത്യന്‍ സ്കോറിങിന്‍റെ വേഗം കുറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കിവീസ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ മടക്കിയയച്ചതോടെ കളിമൈതാനത്ത് കിവികളുടെ ചിരി നിറഞ്ഞു.

വാലറ്റം ശ്രദ്ധിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 179 റണ്‍സിലെത്തി. അഞ്ച് മത്സരങ്ങളുള്ള പരന്പരയില്‍ നിലവില്‍ 2-0 ത്തിന് ഇന്ത്യ മുന്നിലാണ് ഈ മത്സരം കൂടെ വിജയിക്കുകയാണെങ്കില്‍ ഹാട്രിക് വിജയവും പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാവും.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍റ് ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സ് എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News