സംസ്ഥാനത്ത് എല്ലാ മേഖലയിലും വൻ കുതിച്ച് ചാട്ടമുണ്ടായതായി നയപ്രഖ്യാപനം;എൽ.ഡി.എഫ് സർക്കാർ രാജ്യത്തിന് മാതൃക; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് എല്ലാ മേഖലയിലും വൻ കുതിച്ച് ചാട്ടമുണ്ടായതായി നയപ്രഖ്യാപനം. എൽ.ഡി.എഫ് സർക്കാർ രാജ്യത്തിന് മാതൃകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സുസ്ഥിര വികസനത്തിൽ ഒന്നാമതെത്തിയതും സാമ്പത്തിക അസമത്വം ലഘൂകരിക്കുന്നതിനും വലിയ വെല്ലുവിളിയാണ് സർക്കാർ നേരിട്ടത്. ജനപക്ഷത്ത് ഉറച്ച് നിന്നുള്ള സർക്കാരിന്‍റെ പ്രവർത്തനം തുടരുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.

നിയമസഭയെ മലയാളത്തിൽ പ്രശംസിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചത്. 1344 ദിവസം പൂർത്തിയാക്കിയ തന്‍റെ സർക്കാർ കേരള ജനതയുടെ മുൻമ്പാകെ ഉറപ്പ് കൊടുത്ത വാഗ്ദാനം നിറവേറ്റിയ കാലഘട്ടമാണിത്.

ജനങ്ങളുടെ പിന്തുണയോടെ, പ്രകൃതിക്ഷോഭങ്ങളുടെ കടന്നാക്രമണത്തെയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലെക്ക് തള്ളിവിടുന്ന അപ്രതീക്ഷിത നയവ്യതിയാനങ്ങളെയും അതിജീവിക്കാൻ സർക്കാരിന് ക‍ഴിഞ്ഞതായും ഗവർണർ പറഞ്ഞു.

അപകടത്തിൽ പെടുന്നവർക്ക് അപകടത്തിന്‍റെ ആദ്യ 48 മണിക്കൂറിൽ കേരളത്തിന്‍റെ അധികാര പരിധിക്കുള്ളിലാണെങ്കിൽ 50000 രൂപ വരെ സഹായം നൽകുന്ന ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്‍റ്, വിനോദ സഞ്ചാര മേഖലയിലെ മാലിന്യ സംസ്കരണം കേരള ടൂറിസം ഏറ്റെടുക്കും.

അംഗപരിമിതരായവരുടെ കായിക മേഖലയിലെ പങ്കാളിത്തം ഉറപ്പാക്കുന്ന ശ്രേഷ്ഠം പദ്ധതി, തിരുവനന്തപുരത്ത് ഡാം സേഫ്റ്റി ആസ്ഥാനം, വനിതകൾ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങൾക്ക് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹായിക്കാനായി അതിജീവിക പദ്ധതി എന്നിവ നടപ്പാക്കും.

ഭൂപരിഷ്കരണം മികച്ച രീതിയിൽ നടപ്പാക്കാനായി താലൂക്ക് ലാന്‍റ് ബോർഡുകളുടെ റെക്കോഡുകൾ ഡിജിറ്റൈസ് ചെയ്യും. എല്ലാ സംസ്ഥാന പാതകളും രണ്ടു വരിനിലപാരത്തിലെക്ക് ഘട്ടംഘട്ടമായി വികസിപ്പിക്കും. കാർഷിക – വ്യവസായിക – ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടം പ്രശംസനീയമാണെന്നും തുടർ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.

ലൈഫ്, ആർദ്രം,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവർത്തന മികവും നയപ്രഖ്യാപനം എടുത്ത് പറയുന്നു.

സർക്കാരിന്‍റെ ചുമതല അവസാനിച്ചിട്ടില്ല. തല ഉയർത്തിപ്പിടിച്ചും കരങ്ങൾ ചേർത്തു പിടിച്ചും വെല്ലുവിളികളെ നേരിട്ട് ജനപക്ഷത്ത് ഉറച്ച് നിന്ന് സർക്കാരിന്‍റെ പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കിയാണ് നയപ്രഖ്യാന പ്രസംഗം അവസാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News