മുത്തൂറ്റ് സമരം; മൂന്നാംവട്ട ചർച്ചയും പരാജയം

മുത്തൂറ്റ് സമരം ഒത്തു തീർപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല. ഫെബ്രുവരി ആറിന് വീണ്ടും ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ജീവനക്കാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും സിഐടിയു അറിയിച്ചു.

പിരിച്ചു വിട്ട 166 ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ മുത്തൂറ്റ് മാനെജ്മെന്‍റ് നിലപാട് അറിയിക്കാത്തതിനെ തുടര്‍ന്നാണ് മൂന്നാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞത്.

ഫെബ്രുവരി ആറിന് വീണ്ടും ചര്‍ച്ച തുടരും. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടിലേക്ക് മുത്തൂറ്റ് മാനേജ്മെന്‍റ് എത്തിയത് പ്രതീക്ഷ നല്‍കുന്നതാണെന്ന് സിഐടിയു നേതാക്കൾ പ്രതികരിച്ചു.

പ്രശ്ന പരിഹാരത്തിന് അഡീ. ലേബർ കമ്മീഷണർ ചിലര്‍ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മാനേജ്മെന്‍റിനെ അറിയിക്കുമെന്ന് മുത്തൂറ്റ് പ്രതിനിധികളും പ്രതികരിച്ചു.

മീഡിയേറ്റര്‍ അഡ്വ. ലിജി ജെ വടക്കേടത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ എ എം ആരിഫ് എംപി, കെ ചന്ദ്രന്‍പിളള, സി കെ മണിശങ്കര്‍, കെ എന്‍ ഗോപിനാഥ് അടക്കമുളളവര്‍ പങ്കെടുത്തു.

മുത്തൂറ്റ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഫെബ്രുവരി ഏഴാം തിയ്യതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആറാം തിയ്യതി വീണ്ടും ചർച്ചു നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here