ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുത്: പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ച ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കെഎം ബഷീര്‍ കൊല്ലപ്പെടാന്‍ ഇടയായ അപകടം ഉണ്ടായത് ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സംശയമില്ലാത്ത കാര്യമാണ്.

സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ബഷീറിന്റെ കുടുംബത്തിന് നല്‍കിയ പിന്‍തുണ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഈ കേസില്‍ കുറ്റവാളിയായ ശ്രീറാം വെങ്കിട്ടരാമന്‍ ശിക്ഷിക്കപ്പെടണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here