പൗരത്വ നിയമത്തിനെരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്; വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്. പ്രതിഷേധക്കാര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബംഗാളിലെ മുര്‍ഷിദാബാദില്‍ ബുധനാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അനറുള്‍ ബിശ്വാസ്(55), മഖ്ബൂല്‍ ഷെയ്ഖ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിലും തുടര്‍ന്നുണ്ടായ അക്രമത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

എല്ലാ രാഷ്ട്രീയപാര്‍ടികളിലെയും പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ‘സിറ്റിസണ്‍സ് ഫോറം എഗെയ്ന്‍സ്റ്റ് സിഎഎ’ എന്ന കൂട്ടായ്മ സ്ഥലത്ത് രൂപം കൊണ്ടിരുന്നു. പൗരത്വ നിയമത്തിനെതിരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.

ബുധനാഴ്ച്ച ജലംഗിയില്‍ പ്രതിഷേധ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തൊഹിറുദ്ദീന്‍ മൊണ്ടാല്‍ അനുയായികള്‍ക്കൊപ്പമെത്തി പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നു.

തൃണമൂലിന്റെ യഥാര്‍ത്ഥമുഖമാണ് ഈ അക്രമത്തിലൂടെ പുറത്തുവന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച സിപിഐ എം നേതാക്കള്‍ പറഞ്ഞു. ബിജെപി നേതൃത്വം പറയുന്നതെന്തോ അത് അനുസരിക്കുന്നവരായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മാറിയെന്ന് പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം ആരോപിച്ചു. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ വെടിവെക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News