സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

മറിച്ചുള്ള ഫത്‌വകള്‍ അവഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇസ്‌ലാമിക മതഗ്രന്ഥങ്ങള്‍ പള്ളിപ്രവേശം എതിര്‍ക്കുന്നില്ലെന്നും ബോർഡ് വീശദീകരിച്ചു.

മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂണെ സ്വദേശികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും എട്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News