രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌ത ഷർജീൽ ഇമാമിനെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌ത ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെ അഞ്ചുദിവസത്തെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു.

ഡൽഹിയിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട്‌ പുരുഷോത്തം പഥക്കിന്റെ വസതിയിലാണ്‌ ഷർജീലിനെ ക്രൈംബ്രാഞ്ച്‌ ഹാജരാക്കിയത്‌. പാട്യാല ഹൗസ്‌ കോടതിയിൽ എത്തിക്കാനുള്ള നീക്കം അഭിഭാഷകരുടെ പ്രതിഷേധത്തെതുടർന്നാണ്‌ പൊലീസ്‌ ഉപേക്ഷിച്ചത്‌.

ഷർജീൽ രാജ്യദ്രോഹിയാണെന്നും തൂക്കിലേറ്റണമെന്നും സംഘപരിവാർ അനുകൂല അഭിഭാഷകർ മുദ്രാവാക്യം മുഴക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ്‌ ബുധനാഴ്‌ച വൈകിട്ട്‌ മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഷർജീലിനെ ഹാജരാക്കിയതെന്ന്‌ അഭിഭാഷകൻ മിഷിക സിങ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here