പബ്ബിലെ ശുചിമുറിയില്‍ ഫോണ്‍ ക്യാമറയിലൂടെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു മക്ഗ്രാത്ത് റോഡിലെ പബ്ബിലെ ശുചിമുറിയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. 34 കാരിയായ യുവതിയുടെ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒഡീഷ സ്വദേശി ബുദ്ധികാന്ത് ദേബ്നാഥ് അറസ്റ്റിലായി. ശുചിമുറിയില്‍ കയറിയ യുവതി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതിനെ തുടര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു.

യുവതി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പബ്ബിലെ ജീവനക്കാരന്‍ ഉടന്‍തന്നെ അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലുണ്ടായിരുന്ന മറ്റൊരു യുവതി ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ പിടിയിലായത്.

പബ്ബിലെ ജീവനക്കാരുടെ യൂണിഫോമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞതോടെ പ്രതിയെ വേദംതന്നെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പ്രതി പറഞ്ഞെങ്കിലും ദേബ്നാഥിനെ പബ്ബ് മാനേജ്മെന്റ് പിരിച്ചുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News