പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ചു; പ്രമുഖ ആള്‍ ദൈവത്തിനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി പീഡിപ്പിച്ച പ്രമുഖ ആള്‍ ദൈവത്തിനെതിരെ കേസെടുത്തു.

ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തിലെ ബാബാ ലക്ഷാനന്ദയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പോക്സോ നിയമ പ്രകാരമാണ് ലക്ഷാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. പതിനാലും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ പെണ്‍കുട്ടികളും അവരുടെ അമ്മയും പൊലീസിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നതും ഇയാള്‍ പിടിയിലായതും.

ആശ്രമത്തില്‍ സേവ ചെയ്യാനായി പെണ്‍കുട്ടികള്‍ മൂന്നു ദിവസം മുമ്പ് ആശ്രമത്തില്‍ പോയിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ബാബാ ലക്ഷാനന്ദ് തുടര്‍ച്ചയായി ഇവരെ ലൈംഗികമായി അക്രമിച്ചതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News