കൊറോണ വൈറസ്: രോഗ സാധ്യതയുള്ള മുപ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡൽഹി: കൊറോണ വൈറസ്‌ ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. “ഉയർന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങൾക്കൊപ്പമാണ്‌ ഇന്ത്യ.

അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണം വച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഇന്ത്യയും വൈറസ്‌ ബാധ ഉണ്ടായേക്കാവുന്ന രാജ്യമായി മാറിയത്‌.

ഉയർന്ന അപകട സാധ്യത നേരിടുന്ന മറ്റ്‌ രാജ്യങ്ങളുടെ പട്ടികയിൽ- -തായ്‌ലൻഡ്‌, ജപ്പാൻ, ഹോങ്‌ കോങ്‌, അമേരിക്ക, ആസ്‌ട്രേലിയ, ബ്രിട്ടൻ എന്നിവയും പെടും. തായ്‌ലാൻഡിലെ ബാങ്കോക്കാണ്‌ ഏറ്റവും കൂടുതൽ അപകടം നേരിടുന്ന നഗരം.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ആറുപേര്‍ മുംബൈയിലാണ്. ആറുപേര്‍ നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്നു.

അതിര്‍ത്തിയില്‍ പരിശോധന

കൊറോണ വൈറസിനെതിരെ പരിശോധന ശക്തമാക്കി മണിപ്പുര്‍. ഇന്തോ മ്യാന്മര്‍ അതിര്‍ത്തി ​ന​ഗരങ്ങളായ മോറെ, ബെഹിയാങ് എന്നിവിടങ്ങളിലും ഇംഫാല്‍ വിമാനത്താവളത്തിലും എത്തുന്നവരില്‍ വൈറസിന്റെ ലക്ഷണമുണ്ടോയെന്ന് കണ്ടെത്താന്‍ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരെ നിയമിച്ചു.

പനിയുള്ളവരെ കൊണ്ടുവരാന്‍ പ്രത്യേക ആംബുലന്‍സ് ഒരുക്കി. ഇവരെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News