കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം കമലം (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു അന്ത്യം.
കെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായിരുന്ന എം കമലം, വനിതാ കമ്മീഷൻ ചെയർപേഴ്സണയും പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ബഹുമതികളോടെ, സംസ്ക്കാരം ഇന്ന് വൈകീട്ട് കോടിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും
ഇന്ന് രാവിലെ ആറരയോടെയാണ് എം കമലം വിട വാങ്ങിയത്. കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു അന്ത്യം.
മുൻ മന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വീട്ടിലെത്തി. മറ്റ് കോൺഗ്രസ് നേതാക്കളും കോഴിക്കോടെത്തി
അന്തിമോപചാരം അർപ്പിച്ചു.
രണ്ട് തവണ കൽപ്പറ്റയിൽ നിന്ന് നിയമസഭാംഗമായ എം കമലം 1982 മുതൽ 87 വരെ കെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി.
പിന്നീട് വനിതാ കമ്മീഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചു. ദീർഘകാലം കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായിരുന്നു.
കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് സംഘടനാ കോൺഗ്രസിനൊപ്പം നിന്ന കമലം, ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്‍റെ സംസ്ഥാന നേതാവായി പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഷ്ടിച്ച എം കമലം 77 ൽ ജനതാ ടിക്കറ്റിൽ കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.