തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണം; കുടിശ്ശിക വിതരണം വേഗത്തിലാക്കണമെന്നും തൊഴിലാളികള്‍

കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പു പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് തൊഴിലാളികൾ. കുടിശ്ശിക വരുത്താതെ കൂലി സമയബന്ധിതമായി നൽകണമെന്നും ആവശ്യം.

സംസ്ഥാനത്തിന് അനുവദിച്ച കുടിശ്ശികയായ 832 കോടി രൂപയുടെ വിതരണം വേഗത്തിലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന ഗ്രാമീണജനതയ‌്ക്ക‌് ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ പാർടികൾ മുന്നോട്ടുവച്ച ആശയമാണ്, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്, നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി.

കേന്ദ്രത്തിൽ എന്‍ഡിഎ സർക്കാർ വന്ന ശേഷം തൊഴിലുറപ്പ് പദ്ധതിക്ക് മെല്ലെപ്പോക്കായി. ഓരോ ബജറ്റിലും അനുവദിക്കുന്ന തുക കുറഞ്ഞു വന്നു. കോടികണക്കിന് രൂപ കൂടിശികയും.

കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താൻ കേരളത്തിന് ലഭിക്കാനുള്ളത് 836 കോടി രൂപയാണ്. കഴിഞ്ഞ ദിവസമാണ് ഇതവദിക്കാൻ തീരുമാനമായത്. പാവപ്പെട്ട തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം കുടിശ്ശിക വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നു.

തൊഴിൽചെയ‌്ത‌് രണ്ടാഴ്ചയ‌്ക്കുള്ളിൽ വേതനം നൽകണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ അലംബാവം. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിൽ 271 രൂപ ദിവസവേതനത്തിന് ജോലിചെയ്യുന്ന 15 ലക്ഷത്തോളം തൊഴിലാളികളിൽ 80 ശതമാനവും സ്ത്രീകളാണ്.

‘കഴിഞ്ഞ വർഷം 60000 കോടിയാണ് പദ്ധതിക്കായി കേന്ദ്രം മാറ്റിവെച്ചത്. ഇത് മുൻ ബജറ്റിനേക്കാൾ 1084 കോടി കുറച്ചാണ്. ഇതിലെ തുക ഭീമമായ കുടിശ്ശികയുമാക്കി.എന്‍ആര്‍ഇജിഎ തൊ‍ഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ചന്ദ്രൻ മാസ്റ്റർ

100 ദിവസം പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിൽ ഓണത്തിന് 1000 രൂപവീതം ബോണസ് നൽകുന്നു. പട്ടികവർഗ കുടുംബങ്ങൾക്ക് വർഷത്തിൽ 200 ദിവസം തൊഴിൽ നൽകുന്നതിനായി ട്രൈബൽ പ്ലസ് എന്ന പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, അട്ടപ്പാടി ബ്ലോക്കിലെയും വയനാട് ജില്ലയിലെയും ആദിവാസി മേഖലകളിൽ, പട്ടികവർഗക്കാരായ തൊഴിലുറപ്പു തൊഴിലാളികൾക്ക് കൂലി മുൻകൂർ നൽകുന്നതിന് പ്രത്യേക റിവോൾവിങ‌് ഫണ്ട് രൂപീകരിച്ചതും കേരളമാണ്.

നിലവിൽ 5258 തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിന് ഒരു ക്ഷേമനിധി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചും കേരളം തൊഴിലുറപ്പ് പദ്ധതിയിൽ മാതൃകയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News