കൊറോണ ചൈനയില്‍ ആയിരം പേര്‍ക്കുകൂടി വൈറസ് ബാധ; മരണം 170; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദേശം; ആഗോള അടിയന്തിരാവസ്ഥ തീരുമാനം ഇന്ന്

കൊറോണ വൈറസ് ബാധ ചൈനയില്‍ ആയിരം പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 38 പേര്‍കൂടി മരണപ്പെട്ടതോടെ രോഗ ബാധയില്‍ മരണം 170 ആയി ഉയര്‍ന്നു.

ചൈനയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് യുഎഇയില്‍ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കി.

ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാവും.

ആഗോള യാത്രത്താരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ കൊറോണ രോഗബാധാ സാധ്യതയുള്ള മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.

ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യമായിട്ടാണ് ഇന്ത്യ തരംതിരിക്കപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ആളുകള്‍ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും സംസ്ഥാനത്തും രാജ്യത്തും ഇതുവരെ രോഗബാധകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം വുഹാനില്‍ ഉള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ വിമാനത്തിന് ചൈനയില്‍ ഇറങ്ങുന്നതിനുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here