
തൊട്ടതിനെല്ലാം ഗാന്ധിജിയെ കൂട്ടുപിടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നരേന്ദ്രമോദിയോടും കൂട്ടരോടും മഹാത്മാഗാന്ധിയുടെ കൊച്ചുമകന് പറയാനുള്ളത് മതവിദ്വേഷം കുത്തിനിറച്ച് വിഭാഗീയത സൃഷ്ടിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒക്കെയും ഗാന്ധിജിയുടെ സ്വപ്‌നമാണെന്ന് പറയുന്നത് അവസാനിപ്പിക്കണമെന്നാണ്.
iframe width=”100%” height=”auto” src=”https://www.youtube.com/embed/w1vXVyljbRU” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>
ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ രാജ് മോഹന്‍ ഗാന്ധിയെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിന്റെ വിമര്‍ശകരുമായി ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന പി ചിദംബരത്തിന്റെ വെല്ലുവിളി പ്രധാനമന്ത്രി ഏറ്റെടുക്കും എന്ന് ആരുംതന്നെ പ്രതീക്ഷിക്കുന്നില്ല.
പ്രധാനമന്ത്രി അംഗീകരിക്കാന്‍ ഇടയില്ലെങ്കിലും, എനിക്കുമുണ്ട് അദ്ദേഹത്തോട് ഒരപേക്ഷ. ”മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാധിതപ്രായമാക്കുക മാത്രമാണ് ” സര്‍ക്കാര്‍ ചെയ്യുന്നത് എന്നുപറയുന്നത് ദയവുചെയ്ത് അവസാനിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here