പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ഡിസംബറില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലെത്തിയപ്പോഴാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കഫീല്‍ ഖാനെതിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സെക്ഷന്‍ 153 എ പ്രകാരം വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് മതവികാരത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 12ന് നടന്ന ഈ പരിപാടിയുടെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിന്ദു, സിഖ്, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതവിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയിലായിരുന്നു കഫീല്‍ ഖാന്റെ പ്രസംഗമെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു.

‘മോട്ടാ ഭായ് നമ്മളെ ഹിന്ദുകളും മുസ്‌ലിമുകളും ആകാനാണ് പഠിപ്പിക്കുന്നത്. അല്ലാതെ മനുഷ്യരാകാനല്ല’ എന്നും കഫീല്‍ ഖാന്‍ പ്രസംഗിച്ചുവെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ മോട്ടാ ഭായ് പ്രയോഗം നടത്താറുള്ളത്. ആര്‍.എസ്.എസിന്റെ സ്‌കൂളുകളില്‍ താടി വെച്ചവര്‍ ഭീകരവാദികളാണെന്നാണ് പഠിപ്പിക്കുന്നതെന്നും കഫീല്‍ ഖാന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News