
തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷന്‍ തുടങ്ങിയെന്ന സ്വകാര്യ ചാനല്‍ വാര്‍ത്ത വ്യാജം.
രജിസ്ട്രേഷനുള്ള ഒരു അപേക്ഷയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുള്ള അപേക്ഷയും തയ്യാറാക്കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വെബ്സൈറ്റില്‍ അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് കളക്ടറേറ്റില്‍ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. അപേക്ഷ കളക്ടറേറ്റില്‍ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു.
കണ്ണൂരില്‍ പാകിസ്ഥാന്‍ പൗരത്വമുള്ള ദമ്പതികളുടെ മകന്‍ അപേക്ഷ നല്‍കി എന്ന തരത്തിലാണ് ചാനല്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here