പാവക്കുളം സംഭവം; യുവതിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചി: പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

ബിജെപി പ്രവര്‍ത്തകരായ മല്ലിക, സരള പണിക്കര്‍, സി വി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം നോര്‍ത്ത് വനിതാ പൊലീസിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ 21ന് പാവക്കുളം ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തിലാണ് ജനജാഗരണ സമിതി പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന്‍ മാതൃസംഗമം വിളിച്ചു ചേര്‍ത്തത്. സജിനി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന ആതിര എന്ന സ്ത്രീ സംശയങ്ങള്‍ ഉന്നയിച്ച് എഴുന്നേറ്റത്. ഇതു കണ്ട മറ്റു സ്ത്രീകള്‍ യുവതിയെ തടയുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമിച്ചു.

എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ പ്രസംഗിക്കുന്നിടത്തേയ്ക്കു ചെന്നപ്പോള്‍ കൂടുതല്‍ ആളുകളെത്തി യുവതിയെ തടയുകയും പുറത്താക്കുകയും ചെയ്തു. യുവതിക്കെതിരെ സംഘം വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News