ഈ ഡയറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുന്നത് എട്ടിന്റെ പണി; ഹൃദയാഘാതം ഏതുനിമിഷവും വരാം; ജാഗ്രത

ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് പൊതുവായി കാണാന്‍ കഴിയുന്ന ഒന്നാണ് അമിത വണ്ണമുള്ളവരെ. വണ്ണം മാറ്റാന്‍ എന്ത് ചെയ്യാനും ഇന്നത്തെ തലമുറ തയാറുമാണ്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന പോലെ വണ്ണം നമ്മളെ വിട്ടുപോകാറില്ല എന്നതാണ് സത്യാവസ്ഥ.

അതിനാല്‍ തന്നെ വണ്ണം കുറയാന്‍ നമ്മള്‍ എപ്പോഴും ആശ്രയിക്കുന്നത് ഡയറ്റുകളെയാണ്. എന്നാല്‍ എല്ലാ ഡയറ്റുകളും നമ്മുടെ ശരീരത്തിന് നല്ലതാണെന്ന് ആരും തെറ്റുധരിക്കരുത്. ഡയറ്റുകളെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ പറയുന്നത് കുറേ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണശീലം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും പുതുതായി എലികളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഇത് ധമനികളില്‍ തടസ്സം ഉണ്ടാക്കുമെന്നാണ്.

അതായത് പുതിയ പഠനങ്ങള്‍ പ്രകാരം ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണശീലം അസ്ഥിരമായ ചില തടസ്സങ്ങള്‍ ധമനികളില്‍ ഉണ്ടാക്കും .ഇവ സ്ഥിരമായി ഉണ്ടാകുമ്പോള്‍ ഹൃദയാഘാത സാധ്യതയും കൂടുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ജനുവരി 23 നു പ്രസിദ്ധീകരിച്ച ജേണല്‍ നേച്ചര്‍ മെറ്റബോളിസത്തിലാണ് ഉയര്‍ന്ന പ്രോട്ടീന്‍ ഡയറ്റിന്റെ ദോഷവശങ്ങള്‍ വിശദീകരിക്കുന്നത്.

ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണശീലത്തിന് ഭാരം കുറയ്ക്കാന്‍ കഴിയുമെന്ന കാര്യം വളരെ ശരിയാണെന്നും എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പഠനവും മറ്റു എപിഡെമിയോളജിക്കല്‍ പഠനവും ചൂണ്ടിക്കാണിക്കുന്നത് ഉയര്‍ന്ന പ്രോട്ടീന്‍ ഹൃദ്രോഗസാധ്യത ഉണ്ടാക്കുമെന്നും മുതിര്‍ന്ന പ്രസാധകനും മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറുമായ ബാബക്ക് റസാനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel