ശശി തരൂരിന്റെ ട്വീറ്റിന് പറ്റിയത് വന്‍ അമളി; ഇതിലൊന്ന് അയ്യങ്കാളിയും മറ്റേത് നെഹറുവുമാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കുമോ? പരിഹാസവുമായി കമന്റുകള്‍

ഒരു ട്വീറ്റിലൂടെ വന്‍ അമളി പറ്റിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക് സഭ എം പിയുമായ ശശി തരൂരിന്. എല്ലാത്തരത്തിലും പൊതു ജ്ഞാനിയാണെന്ന് സ്വയം കരുതുന്ന തരൂര്‍ ഇപ്പോള്‍ സ്വന്തം ട്വീറ്റിന് പറ്റിയ അബദ്ധം കാരണം മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.

‘ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആള്‍രൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികള്‍!’ എന്ന പേരില്‍ പങ്കുവെച്ച ട്വീറ്റാണ് വന്‍ പൊട്ടത്തരമായത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സാമൂഹ്യ പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെയും വേഷം ധരിച്ചെത്തിയ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ശശി തരൂര്‍ ഈ പൊട്ടത്തരം വിളിച്ചു പറഞ്ഞത്.

തരൂരിന്റെ ഈ ട്വീറ്റിന് ഒരുപാട് കമന്റുകളും വരുന്നുണ്ട്. അതില്‍ തരൂരിനെ കളിയാക്കുന്നതുമുതല്‍ തിരുത്തിയുള്ള കമന്റുകളുമുണ്ട്. തരൂരിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് അതില്‍ ഏറെയും.

കുട്ടികള്‍ വസ്ത്രം ധരിച്ചിരിക്കുന്നത് നെഹ്‌റുവിനെയും അയ്യങ്കാളിയെയും പോലെയാണെന്നും എന്നാല്‍ അത് തിരിച്ചറിയാന്‍ ശശി തരൂരിന് കഴിഞ്ഞില്ലെന്നും കമന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News