കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു; മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ.

ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് ഇറക്കി.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുകയാണ്. വൈകിട്ട് 3 മണിക്ക് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും.

എവിടെയാണ് വിദ്യാര്‍ത്ഥി ചികിത്സയിലുള്ളതെന്നും വിദ്യാര്‍ത്ഥിയുടെ സ്വദേശം എവിടെയാണെന്നതടക്കമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News