
കൊറോണ വൈറസ് ബാധിച്ചേക്കാവുന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ”ഉയര്‍ന്ന അപകട സാധ്യത’ നേരിടുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യയും വൈറസ് ബാധ ഉണ്ടായേക്കാവുന്ന രാജ്യമായി മാറിയത്.
ഉയര്‍ന്ന അപകട സാധ്യത നേരിടുന്ന മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍- തായ്ലന്‍ഡ്, ജപ്പാന്‍, ഹോങ് കോങ്, അമേരിക്ക, ആസ്ട്രേലിയ, ബ്രിട്ടന്‍ എന്നിവയും പെടും. തായ്ലാന്‍ഡിലെ ബാങ്കോക്കാണ് ഏറ്റവും കൂടുതല്‍ അപകടം നേരിടുന്ന നഗരം.
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ആറുപേര്‍ മുംബൈയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here