നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലും സുസ്ഥിരവികസനത്തിലും മികച്ചനേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ശക്തവും മതനിരപേക്ഷവുമായ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് മുന്നേറാന്‍ കഴിയണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അദ്ദേഹം അവതരിപ്പിച്ചു. കിഫ്ബിവഴി ആവിഷ്‌കരിച്ച ഒട്ടേറെ പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. കാര്‍ഷിക, വ്യവസായ, അടിസ്ഥാനസൗകര്യ, സേവനമേഖലകളിലെല്ലാം സുസ്ഥിരത ഉറപ്പാക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കി. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ അരലക്ഷം രൂപവരെയുള്ള ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന ‘ഗോള്‍ഡന്‍ അവര്‍ മെഡിക്കല്‍ ട്രീറ്റ്മെന്റ് പദ്ധതി’ ഏര്‍പ്പെടുത്തും.

72,000 വീട് പൂര്‍ത്തിയാക്കുന്നതിന് ഈ വര്‍ഷം ഒന്നരലക്ഷം രൂപവരെ ധനസഹായം നല്‍കും. പ്രധാന റോഡുകളെ ഉള്‍പ്പെടുത്തി കോര്‍റോഡ് നെറ്റ്വര്‍ക്ക് സ്ഥാപിക്കും. എല്ലാ സംസ്ഥാനപാതകളും രണ്ടുവരി നിലവാരത്തിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News