”കേന്ദ്രത്തിനെതിരെ മുന്നില്‍ നിന്നും പോരാടുന്നത് പിണറായി വിജയന്‍, അദ്ദേഹത്തെ ഇനിയും വാഴ്ത്തിപ്പറയും; എന്ത് പ്രശ്‌നം നേരിടേണ്ടി വന്നാലും അനുഭവിക്കാന്‍ തയ്യാര്‍”

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യത്ത് ഏറ്റവും മുന്നില്‍ നിന്നും പോരാടുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനായതിനാല്‍ അദ്ദേഹത്തെ ഇനിയും വാഴ്ത്തിപ്പറയുമെന്ന് കെ എം ബഷീര്‍.

ഇതിന്റെ പേരില്‍ എന്ത് പ്രശ്‌നം നേരിടേണ്ടി വന്നാലും അനുഭവിക്കാന്‍ സന്നദ്ധമാണെന്നും ബഷീര്‍ പറഞ്ഞു. തനിക്കെതിരായ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ബഷീര്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് നടത്തുന്ന എകദിന ഇപവാസ സമരത്തിലും ബഷീര്‍ ഇന്ന് പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വലിയ നേതാവിന് മറുപടി നല്‍കാന്‍ താന്‍ പ്രാപ്തനല്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ ആര്‍ക്കും പങ്കെടുക്കാമെന്ന് കുഞ്ഞാലികുട്ടി തന്നെയാണ് പറഞ്ഞത്. പാര്‍ടിയെ ഞാന്‍ വെല്ലുവി ളിച്ചുവെന്ന് പറയുന്നത് തെറ്റാണ്. വസ്തുത മനസ്സിലാക്കാത്തതിനാലാണ്.

സമസ്ത, മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഉള്‍പ്പെടെ സമുദായം അംഗീകരിക്കുന്ന പണ്ഡിതന്മാരും മത -സാമുദായിക നേതൃത്വവും വര്‍ത്തമാന സാഹചര്യത്തില്‍ ഉണര്‍ന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനനുസൃതമായി ലീഗ് നേതൃത്വം ഉയര്‍ന്ന് ചിന്തിക്കണമെന്ന് പറഞ്ഞതിനാണ് പുറത്താക്കല്‍ നടപടിയെങ്കില്‍, പ്രത്യാഘാതങ്ങള്‍ ഇനിയുമുണ്ടാകും. താന്‍ സൂചിപ്പിച്ചതു പോലെ സാമുദായിക നേതാക്കള്‍ പ്രതികരിച്ചു തുടങ്ങിയതായും ബഷീര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിപ്പറഞ്ഞതിനായിരുന്നു മുസ്ലീം ലീഗ് ബേപ്പൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ ബഷീറിനെ പാര്‍ടി അച്ചടക്കത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയതത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News