പ്രതീകാത്മകമായി ഗോഡ്സെയെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം

പ്രതീകാത്മകമായി നാഥുറാം വിനായക് ഗോഡ്സെ യെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പാലക്കാട് നഗരത്തിലാണ് ഡി വൈ എഫ് ഐ ഗോഡ്സെയെ തൂക്കിലേറ്റൽ പ്രതിഷേധം സംഘടിപ്പിച്ചത്.

ഗാന്ധി ഘാതകനായ ഗോഡ്സെയെ ആരാധിക്കപ്പെടുമ്പോൾ, മഹത്വവൽക്കരിക്കപ്പെടുമ്പോൾ.. ഈ നൂറ്റാണ്ടിലും ഗോഡ്സെ തൂക്കിലേറ്റപ്പെടുന്നുവെന്ന മുദ്രാവാക്യമുയർത്തിയായിരുന്നുഡി വൈ എഫ് ഐ ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയത്.

പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മുനിസിപ്പാലിറ്റി കൗൺസിലർ അബ്ദുൾ ഷുക്കൂർ ആരാച്ചാരായി ഗോഡ്സെ യെ തൂക്കിലേറ്റി. ഡിവൈ എഫ് ഐ പാലക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗോഡ്സെ യെ തൂക്കിലേറ്റൽ പ്രതിഷേധം സംഘടിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News