സംസ്ഥാന സര്‍ക്കാരിന്റേത് മികച്ചനേട്ടങ്ങള്‍; ഗവര്‍ണര്‍

സംസ്ഥാനത്തിന്റെ  പുനര്‍നിര്‍മ്മാണത്തിലടക്കം  വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം  വര്‍ഷവും സുസ്ഥിര വികസനത്തില്‍ നീതി ആയോഗിന്റെ  ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.

ജില്ലാ സഹകരണ ബാങ്കുകളെ സംയാജിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ”നമ്മള്‍ നമ്മള്‍ക്കായി” എന്ന പ്രചരണത്തിലൂടെ ജനകീയ സംരംഭമാക്കി മാറ്റുന്ന ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ തേടി.

ദുരന്ത പ്രതിരോധ ശേഷിയുള്ള കേരളം സൃഷ്ടിക്കുന്നതില്‍ വിലയേറിയ മാര്‍ഗനിര്‍ദ്ദേശമാകുമത്.കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോര്‍ഡിലൂടെ (കിഫ്ബി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കാന്‍ സര്‍ക്കാരിനായി. 50000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിഇതിനകം അംഗീകാരം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ 2 ലക്ഷം വീടുകളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News