അര്‍ണബ് മോദിയേക്കാള്‍ വലിയ ഫാസിസ്റ്റ് ആകുമ്പോള്‍

അര്‍ണബ് ഗോസ്വാമിയെക്കുറിച്ച് മുഖവുരയുടെ ആവശ്യമില്ല.മോദി മനസ്സില്‍ കാണുന്നത് അര്‍ണബ് മാനത്ത് കാണും. ടി വി സ്‌ക്രീനില്‍ മോദിക്ക് വേണ്ടി അലറിവിളിക്കും. എതിര്‍ത്തൊന്നും പറയരുത്. ശബ്ദിച്ചാല്‍ അര്‍ണബ് വിധി പ്രഖ്യാപിക്കും. നിങ്ങള്‍ രാജ്യദ്രോഹിയാണ്. ഇനിമറ്റൊരാളെ പരിചയപ്പെടാം.പേര് കുനാല്‍ കമ്ര.പ്രശസ്തനായ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍.ആര്‍ എസ് എസ്സിന്റെ തീട്ടൂരങ്ങള്‍ക്ക് മുന്നില്‍ ഒരിഞ്ച് പോലും തലകുനിക്കാത്തവന്‍.

കഴിഞ്ഞ ചോവ്വാഴ്ച്ച ഇന്റിഗോയുടെ മുബൈ-ലഖ്‌നൗ വിമാനത്തില്‍ അര്‍ണബും കുനാല്‍ കമ്രയും ഉണ്ടായിരുന്നു.കുനാല്‍ കമ്ര അര്‍ണബിന്റെ അടുത്തെത്തി.ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചിലകാര്യങ്ങള്‍ ചോദിച്ചു.യൂറ്റിയൂബില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ ചോദ്യങ്ങള്‍ നിങ്ങള്‍ക്കും കാണാം.

അപമര്യാദയായി കുനാല്‍ ഒന്നും ചോദിക്കുന്നില്ല. അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല. ഉത്തരമൊന്നും പറയാതെ ലാപ്‌ടോപ്പില്‍ നോക്കിയിരിക്കുന്ന അര്‍ണബിനെ നമ്മുക്ക് കാണാം.അര്‍ണബ് ശബ്ദിക്കില്ല. കാരണം ടി വിസ്‌ക്രീനിന് പുറത്ത് ഏകപക്ഷീയ ചര്‍ച്ചകള്‍ ,സാധ്യമല്ല.

രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയാല്‍ വിവരമറിയും. കുനാല്‍ അര്‍ണബിനോട് ചോദിച്ച ചോദ്യങ്ങളും ഉത്തരമൊന്നും പറയാതെ അര്‍ണബ് പച്ചവെളളത്തില്‍ വീണ പൂച്ചപോലെ ചടഞ്ഞ് കൂടിയിരിക്കുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. തൊട്ട് പിന്നാലെ ഇതാവരുന്നു വിമാന കമ്പനികളുടെ
യാത്രാവിലക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News