ആസിലയെ രോഗത്തിന് വിട്ടുകൊടുക്കരുത്; ഒരിക്കല്‍ കൂടി സുമനസുകളുടെ സഹായം തേടുന്നു

മരണക്കിടക്കയില്‍ നിന്ന് സുമനസുകളുടെ സഹായത്താലാണ് ആസില ഫാത്തിമ ബാലരാമപുരം എആര്‍ സ്‌കൂളിലേക്ക് തിരികെയെത്തിയത്. എന്നാല്‍ ഒരുവര്‍ഷം തികയും മുമ്പേ വിധി വീണ്ടും അസിലയെ ആശുപത്രി കിടക്കയിലെത്തിച്ചു. വീണ്ടും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയായി െഎസിയുവില്‍ കഴിയുകയാണ് ആസില ഫാത്തിമ എന്ന എട്ടാം ക്‌ളാസുകാരി.

മാരകമായ കുടല്‍ രോഗമാണ് ആസിലയുടെ സ്വപ്നങ്ങളെ തകര്‍ത്തെറിയുന്നത്. കഴിക്കുന്ന ഭക്ഷണം രക്തത്തോടൊപ്പം പുറത്തേക്ക് ശര്‍ദ്ദിക്കുന്നതാണ് രോഗലക്ഷണം. ഭക്ഷണമില്ലാതെ ശരീരഭാരം ജീവന്‍ അപകത്തിലാക്കുംവിധം കുറഞ്ഞപ്പോഴാണ് ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്. പ്രോട്ടീന്‍ പൗഡറുകളുടെ സഹായത്തോടെ ശരീരഭാരം ക്രമീകരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ആദ്യ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് ആസില ജീവിതത്തിലേക്ക് പതിയെ മടങ്ങിയെത്തുമ്പോഴാണ് വീണ്ടും രോഗം വില്ലനായെത്തിയത്.
കുടലിന്റെ കുടുതല്‍ ഭാഗത്തേക്ക് രോഗം ബാധിച്ചതോടെ ആസിലയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇക്കുറിയും കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റേണ്ടി വന്നു.

ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങിയെത്തിയ ആസില കലാപരിപാടികളിലടക്കം സജീവമായതോടെ സഹപാഠികളും ബന്ധുക്കളും ഏറെ ആശ്വസിച്ചിരുന്നു. എന്നാല്‍ വീണ്ടുമെത്തിയ രോഗം ആസിലയേയും കുടുംബത്തേയും തളര്‍ത്തി.

കഴിഞ്ഞ പത്ത് ദിവസത്തിലധികമായി െഎസിയുവില്‍ കഴിയുകയാണ് ആസില. സമീപവാസികളായ സുമനസുകളുടെ സഹായത്താലാണ് ആസിലയുടെ ചികിത്സ മുന്നോട്ടുപോകുന്നത്. തിരുവനന്തപുരത്തെ പഴക്കടയിലെ ജീവനക്കാരനായ പിതാവ് സുബേറിന്റെ തുച്ഛവരുമാനം ചികിത്സയ്ക്ക് മതിയാകുന്നതല്ല. ഒരിക്കല്‍കൂടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ആസിലയും പിതാവ് സുബേറും.

MR. SUBAIR M

UNION BANK
BALARAMPURAM BRANCH
SB A/C NO: 662002010005433
IFSC CODE: UBIN 0566209

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News