കൊറോണ മനപ്പൂര്‍വ്വം പരത്തുന്നു; രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പി രോഗബാധിതര്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ

ബീജിംഗ്: ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍.

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പുന്ന രോഗബാധിതരുടെ വീഡിയോയാണ് പുറത്തുവന്നത്. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ രോഗം പരത്തുന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചൈനയിലെ ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്.

വുഹാനില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ജെസ്സിക്ക ബെയ്‌ലിംഗ് എന്ന യുവതി പറയുന്നത് ഇങ്ങനെ:

രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയ ശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പി അവര്‍ക്ക് രോഗം പകരുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ ഞാന്‍ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും ഞാന്‍ കഴുകി ഉപയോഗിക്കുമായിരുന്നു.

പുറത്ത് പോകാന്‍ ഭയമാണ്. ഭയപ്പെട്ടാണ് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയത്. കാല്‍പാദം മുതല്‍ തലവരെ ഗ്ലൗസും മറ്റ് പ്രതിരോധ സംവിധാനങ്ങളും കൊണ്ട് മൂടിയ ശേഷമാണ് പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News