ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് ഇനിയുണ്ടാകില്ല? വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്? പണി വരുന്ന വ‍ഴി ഇങ്ങനെ

ഷോറൂമുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനേക്കാള്‍ ഒരുപാട് ലാഭത്തില്‍ ഫോണുകള്‍ നമുക്ക് ഓണ്‍ലൈനുകളിലൂടെ ലഭിക്കാറുണ്ട്.

എന്തെങ്കിലും വിശേഷ ദിവസങ്ങളാണെങ്കില്‍ പ്രത്യേക വിലക്കിഴിവും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി അധികം ആരും സന്തോഷിക്കേണ്ട. കാരണം എട്ടിന്റെ പണി പുറകെ വരുന്നുണ്ട്.

ഒണ്‍ലൈനിലൂടെ സ്മര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവ് നല്‍കുന്നത് നിയനന്ത്രിയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ കാരണം നഷ്ടത്തിലാകുന്ന ഓഫ്ലൈന്‍ ഷോറൂമുകളാണ് ഇതിന് കാരണം.

ഇവര്‍ പ്രതിഷേധമുയര്‍ത്തി സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളെ ബഹിഷ്‌കരിയ്കാന്‍ തീരുമാനിച്ചതോടെ ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ഷോറൂമുകളില്‍ വില ഏകീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍.

ഈ ഒരു നിലപാടാണെങ്കില്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉടന്‍ വില വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവോ, സാംസങ്, ഒപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തന്നെ ഓഫ്ലൈന്‍ വില്‍പ്പനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി.

സ്മാര്‍ട്ട്ഫോണുകളുടെ 60 ശതമാനം വില്‍പ്പനയും ഓഫ്ലൈന്‍ ഷോറൂമുകളിലൂടെയായതിനാലാണ് വില ഏകീകരിയ്ക്കാനുള്ള നീക്കം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News