സര്‍ക്കാരും, മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച പക്വതയുള്ള സമീപനം ഫലം കണ്ടു

ശക്തവും ഐശ്വര്യപൂര്‍ണവും അതേസമയം തന്നെ മതനിരപേക്ഷവുമായ കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് കൃത്യമായ ദിശാബോധം നല്‍കുന്നതാണ് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം.

രണ്ടു പ്രളയവും കേന്ദ്രത്തിന്റെ സാമ്പത്തിക സമ്മര്‍ദവും നേരിട്ടുതന്നെ ഈ സംസ്ഥാനത്തെ കൈപിടിച്ചു നടത്താന്‍ ശേഷിയുണ്ടെന്ന് തെളിയിച്ച സര്‍ക്കാര്‍ നാലാം വര്‍ഷത്തേക്ക് അടുക്കുമ്പോള്‍ തിളക്കമാര്‍ന്ന ഒരു ഭാവികേരളത്തിനുകൂടി അടിത്തറ പാകുകയാണ്.വികസനരംഗത്ത് സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ ഒട്ടേറെയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നയപ്രഖ്യാപനത്തിലെ ഭാഗം ഉള്‍പ്പെട്ട പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന ശക്തമായ പ്രചാരണം ഉണ്ടായിരുന്നു.

മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളുടെ ബുധനാഴ്ചത്തെ പ്രധാന തലക്കെട്ടും ഇത് വായിക്കില്ല എന്ന് ഉറപ്പിച്ചായിരുന്നു. എന്നാല്‍, ഒരു ചെറു ആമുഖം പറഞ്ഞിട്ടായാലും ഗവര്‍ണര്‍ അത് വായിക്കാന്‍ നിര്‍ബന്ധിതനായി. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് വായിക്കുന്നത് എന്ന് പറയുകയും ചെയ്തു.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച പക്വതയുള്ള സമീപനം ഫലം കണ്ടു എന്നുവേണം കരുതാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News