യോഗിക്ക് യുപി  കോടതിയില്‍ നിന്ന് തിരിച്ചടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത 48 പേര്‍ക്ക് ബിജ്നോറിലെ കോടതി ജാമ്യം നല്‍കി. ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി വ്യക്തമാക്കി.കലാപത്തിനും വധശ്രമത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

ബിജ്‌നോറില്‍ കഴിഞ്ഞ മാസം നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ദില്ലിയില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള ബിജ്‌നോറിലായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ഏറ്റവും അക്രമാസക്തമായത്. ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരാള്‍ വെടിയേറ്റാണ് മരിച്ചതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കിയിരുന്നു. ബിജ്‌നോറില്‍ തന്നെ നാഗിന മേഖലയിലായി 83 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ആളുകള്‍ വലിയ തോതില്‍ ഒത്തുകൂടി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും പ്രകോപനം കൂടാതെ വാഹനങ്ങളും കടകളും ഇവര്‍ അടിച്ചുകര്‍ത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും പൊലീസിനും നേരെയും കല്ലെറിഞ്ഞെന്നും ഉത്തര്‍പ്രദേശ് പൊലീസ് എഫ്‌ഐആറില്‍ വിശദമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News