യുപിയില്‍ കുട്ടികളെയും സ്ത്രീകളെയും കൊലക്കേസ് പ്രതി ബന്ദികളാക്കി

ഫറൂഖാബാദ്: ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ കുട്ടികളെയും സ്ത്രീകളെയും കൊലക്കേസ് പ്രതി ബന്ദികളാക്കി. കര്‍തിയ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഗ്രാമത്തിലുള്ള 15 കുട്ടികളുള്‍പ്പെടെ 20 ഓളം പേരെ സുഭാഷ് ഗൗതം എന്നയാള്‍ പൂട്ടിയിട്ടിരിക്കുന്നത്.

ഇവരെ രക്ഷിക്കാനായി എത്തിയ ഗ്രാമവാസികളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഒരാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹം വീടു വളഞ്ഞെങ്കിലും ബന്ദികളെ രക്ഷിക്കാനായില്ല.

വീട്ടില്‍ നിന്ന് ഇടയ്ക്കിടെ വെടിയൊച്ച കേള്‍ക്കുന്നതായി ഗ്രാമീണര്‍ പറഞ്ഞു. ഭീകരവിരുദ്ധസംഘം സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News